''ഏറെനാൾ നീണ്ട വാദപ്രതിവാദങ്ങൾക്കും ആരോപണപ്രത്യാരോപണങ്ങൾക്കും ഒടുവിൽ വഖഫ് ബിൽ പാസായി. രാഷ്ട്രപതി ഒപ്പിട്ടതോടെ പ്രസ്തുത ബിൽ നിയമമായി മാറുകയും ചെയ്തു. ......
സി.പി.ഐ(എം) കൊല്ലം ജില്ലാകമ്മിറ്റി ഓഫീസിൽവച്ച് നടത്തിയ അഭിമുഖം.
? ഇൻഡ്യൻ രാഷ്ട്രീയം ഒരുപാട് മാറ്റങ്ങൾക്കും പരീക്ഷണങ്ങൾക്കും വിധേയമായ മൂന്ന് പതിറ്റാണ്ടുകൾക്കുശേഷം സി.പി.ഐ-എമ്മിന്റെ 24-ാമത് സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുമ്പോൾ പാർട്ടിയുടെ ജില്ലാസെക്രട്ടറി എന്ന നിലയിലും സ്വാഗതസംഘം ജനറൽ കൺവീനർ എന്ന നിലയിലും താങ്കളെ സംബന്ധിച്ചിടത്തോളം അതൊരു അഭിമാനവും വെല്ലുവിളിയുമല്ലെ.
സി.പി.ഐ.എമ്മിന്റെ 24-ാം പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ടാണ് മാർച്ച് 6 മുതൽ 9 വരെ തീയതികളിൽ കൊല്ലത്തുവച്ച് സംസ്ഥാന സമ്മേളനം നടക്കുന്നത്. മുപ്പതുകൊല്ലങ്ങൾക്ക് മുൻപ് '95 ഫെബ്രുവരി 25 മുതൽ 28 വരെ തീയതികളിലാണ് ഇതിന് മുമ്പ് ഒരു സംസ്ഥാന സമ്മേളനം കൊല്ലത്തുവച്ചുനടന്നത്. ......
സ്വാമി സച്ചിദാനന്ദയുമായി ശിവഗിരി മഠത്തിൽ വച്ചു നടത്തിയ കൂടിക്കാഴ്ച.
? ഈ വർഷത്തെ ശിവഗിരി തീർത്ഥാടന സമ്മേളനവേദിയിൽ വച്ച്, ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ച് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് സ്വാമി നടത്തിയ ഒരഭിപ്രായ പ്രകടനം വലിയ വിവാദം ക്ഷണിച്ചുവരുത്തുകയുണ്ടായല്ലോ. ഇപ്പോൾ ഇങ്ങനെയൊരു അഭിപ്രായം പറയുവാനുണ്ടായ കാരണമെന്താണ്.
ശ്രീനാരായണ ഗുരുദേവന്റെ സന്ദേശപ്രചരണത്തിനുവേണ്ടി നിലകൊള്ളുന്ന ഒരു പ്രസ്ഥാനമാണ് ശിവഗിരിമഠം. ......